About School

ചരിത്രം

പ്രദേശത്തെ പൗരപ്രമുഖനായ തൂപ്പർഹാജി എന്ന വ്യക്തി 1925ൽ ഒരു കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം. 5ാം തരം വരെയുള്ള ഒരു എൽ പി സ്കൂളായിരുന്നു. ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ പിൻതലമുറക്കാരിയായ കെ കെ കദീസ്സ എന്നവരാണ്. 1984 മുതൽ ഈ വിദ്യാലയം 7ാം തരം വരെയുള്ള യു പി സ്കൂളായി ഉയർന്നിരിക്കയാണ്. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി സബ്ജില്ലയിലെ മികച്ച വിദ്യാലയമായി മാറിയിട്ടുണ്ട്.

lkg
meruvambayi school computer lab
Karate Class at Meruvambayi m up school
art

പാഠ്യേതര പ്രവർത്തനങ്ങൾ

സാമൂഹ്യ ബോധം കുട്ടികളിൽ:

സാമൂഹ്യ സേവനവും മാനുഷിക മൂല്യങ്ങളും കാർഷിക വൃത്തിയിലൂടെ തുടക്കം കുറിക്കാൻ കൃഷിയുടെ ബാല പാഠങ്ങൾ നൽകി വരുന്നു. കൃഷിയിൽ താല്പര്യമുണ്ടാക്കാൻ സ്വന്തമായി സ്കൂളിൽ പച്ചകൃഷിതോട്ടം ചെയ്തു വരികയും ആ പച്ചക്കറികൾ സ്കൂൾ ഉച്ച ഭക്ഷണത്തിനു ഉപയോഗിച്ച് വരികയും ചെയ്യുന്നു.

മെന്റർ മെന്ററിങ് & ചൈൽഡ് കൗൺസിലിംഗ്:

വിദ്യാർത്ഥികൾക്ക് മാനസിക പ്രയാസങ്ങൾ അനുഭവപ്പെടുമ്പോഴും പിരിമുറുക്കത്തിന് അടിമപ്പെടുമ്പോഴും ബന്ധപ്പെടാൻ മെന്റർ മെന്ററിങ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം ചൈൽഡ് കൗൺസിലറുടെ സഹായം ഒരുക്കിയിട്ടുണ്ട്.

Meruvambayi M UP School

ഭൗതികസൗകര്യങ്ങൾ

സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ് മുറികൾ :

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ ക്ലാസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള രീതി അവലംബിച്ചിട്ടുണ്ട്. കുട്ടികൾക്ക് ദൃശ്യ ശ്രവണ മാധ്യമത്തിലൂടെ ഉത്സാഹിച്ചു പഠിക്കാനുള്ള സൗകര്യം നടപ്പിലാക്കിയിട്ടുണ്ട്. മുഴുവൻ അദ്ധ്യാപികാ- അദ്ധ്യാപകരും ഇതിന്നായി IT പരിജ്ഞാനം സിദ്ധിച്ചവരാണ്. ടീച്ചിങ് മോഡ്യൂളുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. പഠനം ഇവിടം ആനന്ദകരമാണ്.

വിശാലമായ കമ്പ്യൂട്ടർ ലാബ് :

ഒരു ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും വ്യക്തിഗതമായി ഉപയോഗിക്കാൻ കഴിയും വിധത്തിൽ പ്രൊജക്ടർ ഉൾപ്പെടെ സജ്ജീകരിച്ചിരിക്കുന്ന ആധുനിക കമ്പ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ക്ലാസ് തലത്തിൽ പ്രത്യേക പ്രദർശനത്തിന് ഉതകുന്നതാകയാൽ ഇതിനെ സ്പെഷ്യൽ സ്മാർട്ട് ക്ലാസ് റൂം ആയും ഉപയോഗിക്കാം.

വിശാലമായ സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറികളും തുറന്ന വായനക്കായി റീഡിങ് കോർണറും സംവിധാനിച്ചിട്ടുണ്ട്. ശാസ്ത്ര പരീക്ഷണങ്ങൾക്കുള്ള വിശാലമായ പരീക്ഷണ സഞ്ചയം സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ ശാസ്ത്ര- ഗണിത- ഭാഷ- ലാബുകൾ അന്താരാഷ്ട്രാ നിലവാരത്തിൽ ഉയർത്താനുള്ള പദ്ധതി നടന്നുകൊണ്ടിരിക്കുന്നു.

കല – കായിക – ആരോഗ്യ വിദ്യാഭ്യാസത്തിനു മികച്ച പ്രാധാന്യം നൽകി വരുന്നു. വിശാലമായ കളിസ്ഥല നവീകരണ പ്രവൃത്തി നടന്നുവരുന്നുണ്ട്.

സ്കൂൾ കിച്ചണും വിശാലമായ ഭക്ഷണ ഹാളും:

കുട്ടികൾക്ക് പോഷകാഹാര വിതരണത്തിന്റെ ഭാഗമായി സർക്കാരിന്റെ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം സുഭിക്ഷമായ ഉച്ച ഭക്ഷണം നൽകി വരുന്നു. പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും ഇതിന്റെ പ്രയോജനം ലഭിചു വരുന്നു. മുഴുവൻ കുട്ടികൾക്കും വിശാലമായി ഇരുന്നു ഭക്ഷിക്കാൻ സൗകര്യമുള്ള ഭക്ഷണ ഹാളും ഒരുക്കിയിട്ടുണ്ട്.

അറിയിപ്പുകൾക്കും റേഡിയോ പരിപാടികൾക്കും സ്കൂൾ അസ്സെംബ്ലി നടത്തിപ്പിനും സൗകര്യപ്പെടും വിധം എല്ലാ ക്ലാസ്സുകളിലും ക്യാമ്പസ്സിലും ശബ്ദ വിന്യാസം (Public Announcement System) ഒരുക്കിയിട്ടുണ്ട്.

ലിഫ്റ്റ് സൗകര്യം:

വികലാംഗ സൗഹൃദ കെട്ടിട സമുച്ചയത്തിന്റെ ഭാഗമായി സ്കൂളിന് പുതുതായി നിർമിച്ച ആധുനിക കെട്ടിടത്തിൽ യാത്ര ബുദ്ധിമുട്ടുള്ളവർക്കു ലിഫ്റ്റ് സൗകര്യം കൂടി സംവിധാനിച്ചിരിക്കുന്നു.

സ്കൂൾ ഓഡിറ്റോറിയം:

സ്കൂളിലെ പൊതു പരിപാടികൾക്കും പ്രത്യേക പ്രദർശനം, യോഗങ്ങൾ, ആഘോഷങ്ങൾ എന്നിവയ്ക്കുമായി ഉപയോഗിക്കാൻ പറ്റിയ രീതിയിൽ രണ്ടു വിശാല ഓഡിറ്റോറിയങ്ങളും ഒരു മിനി ഓഡിറ്റോറിയവും ഉണ്ട്.

hall
vegitable garden